ആൺകുട്ടിയ്ക്ക് പീഡനം; ആനപാപ്പാന് 33 വർഷം തടവും, 85000 രൂപ പിഴയും ശിക്ഷ. അക്കിക്കാവ് രാരുവളപ്പിൽ കുഞ്ഞിപ്പ മകൻ നിഷാദിനെയാണ് കുന്നംകുളം പോക്സോ കോടതി ജഡ്‌ജ് എസ്.ലിഷ ശിക്ഷിച്ചത്. 2025 ഏപ്രിൽ 14, മെയ് 4 എന്നീ തിയ്യതികളിലായിരുന്നു പീഡനം. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിപിഒ ജിൻസി ,കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടർന്ന് സബ് ഇൻസ്പെക്‌ടർ ഡി. വൈശാഖ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടർ ആയിരുന്ന യു.കെ ഷാജഹാൻ ആണ് പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ.എസ്.ബിനോയ്. അഡ്വക്കേറ്റ് ടി.വി. ചിത്ര എന്നിവർ ഹാജരായി മിനിമോൾ പ്രോസിക്യൂഷനെ സഹായിച്ചു.
ആൺകുട്ടിക്ക് നേരെ ലൈംഗിക പീഡനം: ആനക്കാരന് 33 വർഷം തടവും പിഴയും ശിക്ഷ വിധിച്ചു
byWELL NEWS
•
0



