കടവല്ലൂരിൽ 257 പെൺകുട്ടികൾക്ക് സൈക്കിൾ നൽകി


 കടവല്ലൂരിൽ 257 പെൺകുട്ടികൾക്ക് സൈക്കിൾ നൽകി

 കടവല്ലൂർ പഞ്ചായത്തിലെ വിദ്യാർഥിനികൾ സന്തോഷത്തിലാണ് ഇനി സ്വാതന്ത്ര്യ ബോധത്തോടെ പെൺകുട്ടികൾ സൈക്കിളിലാണ് യാത്ര. വ്യായമത്തോടപ്പം ആത്മവിശ്വാസവു മായി കടവല്ലൂരിലെ പെൺകുട്ടികൾ തലയുയർത്തി അഭിമാനത്തോടെ സൈക്കിളിൽ യാത്ര ആരംഭിക്കുകയാണ്.

കടവല്ലൂർ പഞ്ചായത്തിലെ ഇരുപത്തിരണ്ടു വാർഡുകളിൽ നിന്നുമായി 257 വിദ്യാർഥിനി കൾക്ക് സൗജന്യമായി സൈ ക്കിളുകൾ വിതരണം ചെയ്തു. ബി.പി.എൽ. വിഭാഗത്തിലുൾ പ്പെട്ട അഞ്ചു മുതൽ പത്തു വരെ യുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്കാണ് സി.എസ് ബാങ്ക് സി.എസ്.ആർ. ഫണ്ടിൽനിന്നും പതിനഞ്ചു ലക്ഷം രൂപ ഉപയോഗിച്ചു സൈക്കിളുകൾ നൽകിയത്.

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സൈക്കിളുകളുടെ വി തരണം കേരളം ബാങ്ക് ഡയറ ക്ടർ ബോർഡ് മെമ്പർ എം. ബാ ലാജി ഉദ്ഘാടനം ചെയ്തു‌. പ ഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ധർമ്മൻ അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് സി.ജി. രഘുനാ ഥ്, സിനിമാ ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ, പ്ര ഭാത് മുല്ലപ്പിള്ളി, ബിന്ദു, ഹസീന അഷ്റഫ്, തോമസ് അലക്സ്, കെ.എസ്. വിനോദ് എന്നിവർ പ്രസംഗിച്ചു.

ഭോപ്പാലിൽ നടക്കുന്ന തെക്കു പടിഞ്ഞാറൻ മേഖല കരാട്ടെ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ പങ്കെടുക്കുന്ന സാനിയ, സ്മൃതി, എം. ജി. യൂണിവേഴ്‌സിറ്റിയിലെ ജന്നത്തുൽ ഷെറിൻ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിമൻസ് കരാട്ടെ കോച്ച് കടവല്ലൂർ കിനോജി റിയു, ഇന്ത്യാ അക്കാദമിയിലെ സെൻസെയ് ജി എന്നിവരെ ആദരിച്ചു.


പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. സലീം സ്വാഗതവും, സെക്രട്ടറി കെ.ആർ. രേഖ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post