കേച്ചേരി ചിറനെല്ലൂരിൽ ബൈക്ക് നിയന്ത്രണം വിട്ടു കാനയിലേക്ക് മറിഞ്ഞ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.


 കേച്ചേരി ചിറനെല്ലൂരിൽ ബൈക്ക് നിയന്ത്രണം വിട്ടു കാനയിലേക്ക് മറിഞ്ഞ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ചിറനെല്ലൂരിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കാനയിൽ വീണുണ്ടായ അപകടത്തിൽ കണ്ടശ്ശാംകടവ് പടിയം ചേറക്കുള്ളി വീട്ടിൽ വിജയൻ്റെ മകൻ വിജിത്താണ് (38) മരിച്ചത്.കളക്ട്രേറ്റിൽ റവന്യൂ വകുപ്പിൽ വില്ലേജ് ഓഫീസറായി ജോലി ചെയ്യുന്ന വിജിത്ത്, ചിറനെല്ലൂരിലെ ഭാര്യ വീട്ടിലാണ് താമസിക്കുന്നത്. ഇലക്ഷൻ സമയമായതിനാൽ രാത്രി ഏറെ വൈകി ജോലി കഴിഞ്ഞ്, വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ചിറനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന് മുൻവശത്തുള്ള റോഡ് സൈഡിലെ കോൺക്രീറ്റ് കാനയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ വിജിത്തിനെ ഉടൻതന്നെ 108 ആംബുലൻസിൽ തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പുലർച്ചെ 2:52-ഓടെ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. വിജിത്തിന്റെ മരണവുമയി ബന്ധപ്പെട്ട് ബന്ധുവായ മണികണ്ഠൻ കുന്നംകുളം പോലീസ് സ്റ്റേഷനിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സബ് ഇൻസ്പെക്ട‌ർ കെ ജിതിൻവാസ് ഗ്രേഡ് എസ്.ഐ കെ.എ ജോസ് എന്നിവർക്കാണ് അന്വേഷണ ചുമതല. അപകടത്തെ തുടർന്ന് യുവാവ് കാനയിലേക്ക് വീഴാൻ ഇടയായ സാഹചര്യമുൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Post a Comment

Previous Post Next Post