പൊന്നാനി ( മലപ്പുറം) : എറണാകുളം വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ 345 മത് ഓർമ്മ പെരുന്നാളിൻ്റെ ഭാഗമായുള്ള പാത്രിയർക്ക പതാക പ്രയാണത്തിന് വെള്ളിയാഴ്ച വൈകിട്ട് 4 ന് മലപ്പുറം ജില്ലയിലെ പൊന്നാനി കടപ്പുറത്ത് നിന്ന് തുടക്കമാകും.
പതാക പ്രയാണം പൊന്നാനി എം.എൽ എ പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും
പള്ളി വികാരി ഫാ.എൽദോ ആലുക്ക അധ്യക്ഷനാകും
കോഴിക്കോട് ഭദ്രസനാധിപൻ പൗലോസ് മോർ ഐറേനിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും. പൊന്നാനി നഗരസഭാ അധ്യക്ഷൻ സി.വി. സുധ മുഖ്യ പ്രഭാഷണം നടത്തും .
പൊന്നാനി നഗരസഭ കൗൺസിലർ എം എച്ച് ഷനിൽ കുമാർ ,പറവൂർ പള്ളി സെക്രട്ടറി പ്രൊഫസർ രഞ്ചൻ എബ്രഹാം , വൈദീകരായ ഫാ. ഡോൺ പോൾ താടിക്കാരൻ , ഫാ. എൽദോ കുളങ്ങര , ഡോ. പി.ജെ. കുര്യൻ , മുൻ ട്രസ്റ്റി നെബു കുര്യൻ ,പുറത്തൂർ എൽ .പി സ്കൂൾ പ്രധാനധ്യാപകൻ ബിനോയ് പോൾ എന്നിവർ പങ്കെടുക്കും



