കുന്നംകുളത്ത് ഇടതുമുന്നണി സ്ഥാനാർഥി എ.സി. മൊയ്തീൻ തന്നെ


 കുന്നംകുളത്ത് ഇടതുമുന്നണി സ്ഥാനാർഥി എ.സി. മൊയ്തീൻ തന്നെ; വികസനത്തുടർച്ച ലക്ഷ്യമിട്ട് ഇടതുമുന്നണി.

കുന്നംകുളം: നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നംകുളം മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി എ.സി. മൊയ്തീനെ തന്നെ വീണ്ടും നിശ്ചയിച്ചു. ഇന്ന് ചേർന്ന സി.പി.ഐ.(എം) സംസ്ഥാന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ കുന്നംകുളം മണ്ഡലത്തിൽ നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ എ.സി. മൊയ്തീന് അനുകൂലമായ പ്രധാന ഘടകമായി. മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും ജനകീയ പ്രശ്നങ്ങളിലും അദ്ദേഹം പുലർത്തുന്ന സജീവ ഇടപെടൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായകമായി മാറി. എ.സി. മൊയ്തീൻ തന്നെ വീണ്ടും ജനവിധി തേടണമെന്ന ആവശ്യം മണ്ഡലത്തിലെ അണികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ശക്തമായിരുന്നു.

മണ്ഡലത്തിലെ ജനപിന്തുണയും വികസനക്കുതിപ്പും പരിഗണിച്ച് നേതൃത്വം ഏകകണ്ഠമായാണ് അദ്ദേഹത്തിന്റെ പേര് അംഗീകരിച്ചത്. കഴിഞ്ഞ രണ്ട് തവണയും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച അദ്ദേഹം, മണ്ഡലത്തിന് പുതിയ വികസന മുഖം നൽകിയ നേതാവായാണ് അറിയപ്പെടുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഇടതുമുന്നണി പ്രവർത്തകർ ആവേശത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലേക്ക് കടന്നു.

Post a Comment

Previous Post Next Post