പരിശുദ്ധ അബ്ദുൾ ജലീൽ ബാവായുടെ 345ഓർമ്മ പെരുന്നാൾ;പാത്രിയർക്ക പതാക പ്രയാണത്തിന് പൊന്നാനിയിൽ നിന്ന് തുടക്കമായി.
പൊന്നാനി എറണാകുളം വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ 345 മത് ഓർമ്മ പെരുന്നാളിൻ്റെ ഭാഗമായുള്ള പാത്രിയർക്ക പതാക പ്രയാണത്തിന് വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ പൊന്നാനി കടപ്പുറത്ത് നിന്ന് തുടക്കമായി
പതാക പ്രയാണം കോഴിക്കോട് ഭദ്രസനാധിപൻ പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയതു.
പള്ളി വികാരി ഫാ.എൽദോ ആലുക്ക അധ്യക്ഷനായി
പൊന്നാനി നഗരസഭാ അധ്യക്ഷൻ സി.വി. സുധ മുഖ്യ പ്രഭാഷണം നടത്തി പതാക പ്രയാണം ഫ്ളാഗ് ഓഫ് ചെയ്തു.
പൊന്നാനി നഗരസഭ കൗൺസിലർ എം എച്ച് ഷനിൽ കുമാർ ,പറവൂർ പള്ളി സെക്രട്ടറി പ്രൊഫസർ രഞ്ചൻ എബ്രഹാം , വൈദീകരായ ഫാ. ഡോൺ പോൾ താടിക്കാരൻ , ഫാ. എൽദോ കുളങ്ങര , ഡോ. പി.ജെ. കുര്യൻ , മുൻ ട്രസ്റ്റി നെബു കുര്യൻ ,
പുറത്തൂർ എൽ .പി സ്കൂൾ പ്രധാനധ്യാപകൻ ബിനോയ് പോൾ എന്നിവർ സംസാരിച്ചു
നിരവധി വിശ്വാസികൾ പങ്കെടുത്തു. പ്രയാണം ശനിയാഴ്ച മലബാർ , കോഴിക്കോട് ഭ്രദാസനങ്ങളിൽ പര്യടനം നടത്തി. ഞായറാഴ്ച രാവിലെ 9 ന് തൃശൂർ ഭദ്രാസനത്തിൻ്റെ പ്രവേശന കവാടമായ ചാലിശ്ശേരി പീറ്റേഴ്സ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പതാക പ്രയാണത്തിന് സ്വീകരണം നൽകും.



