തൃത്താല മണ്ഡലത്തിൽ പ്രചരണം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകീട്ട് 5 ന് കൂറ്റനാട് പ്രസംഗിക്കും


 കൂറ്റനാട്:തൃത്താല മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ശനിയാഴ്ച വൈകിട്ട് അഞ്ചിന് തൃത്താലയിൽ പ്രസംഗിക്കും. 


കൂറ്റനാട്-തൃത്താല റോഡിൽ എംഎൽഎ ക്യാമ്പ് ഓഫീസിനു സമീപമുള്ള തുരുത്തിപ്പാറ പാടശേഖര പ്രദേശത്താണ് പിണറായി സംസാരിക്കുക. മറ്റ് എൽ ഡി എഫ് നേതാക്കളും സ്ഥാനാർഥി എം ബി രാജേഷും പങ്കെടുക്കും.

Post a Comment

Previous Post Next Post