കുന്നംകുളം - ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോർ ഒസ്താത്തിയോസ് സ്ലീബാ ബാവായുടെ 96-ാമത് ഓർമ്മപ്പെരുന്നാളിന് ബുധനാഴ്ച തുടക്കമാവും

 കുന്നംകുളം - ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോർ ഒസ്താത്തിയോസ് സ്ലീബാ ബാവായുടെ 96-ാമത് ഓർമ്മപ്പെരുന്നാളിന് ബുധനാഴ്ച തുടക്കമാവും

 18, 19, 20 ബുധൻ , വ്യാഴം , വെള്ളി തീയതികളിൽ വൈകുന്നേരം സന്ധ്യാപ്രാർത്ഥനയും വചനപ്രഘോഷണവും നടക്കും. മാർച്ച് 21-ന് ശനിയാഴ്ച ചാലിശ്ശേരി , ചേലക്കര , അഗതിയൂർ അങ്കമാലി , പൊയ്ക്കാട്ടുശേരി , വടവുകോട് , തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള തീർത്ഥയാത്രകൾ വൈകീട്ട് ആറിന് പള്ളിയിൽ സംഗമിക്കും. തുടർന്ന് അനുസ്മരണ സമ്മേളനം , അവാർഡ് ദാനം , അത്താഴ സദ്യ എന്നിവ നടക്കും 

പ്രധാന പെരുന്നാൾ ദിനമായ 22-ന് ഞായറാഴ്ച രാവിലെ 7-ന് ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബാനയും തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും നേർച്ചസദ്യയും നടക്കും. സിംഹാസന പള്ളികളുടെ അഭിവന്ദ്യ കുര്യാക്കോസ് മോർ ദിയസ്കോറോസ് മെത്രാപ്പോലീത്ത പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

Post a Comment

Previous Post Next Post