ശ്രീ ശാസ്താ സ്കൂൾ വാർഷികാഘോഷം നടത്തി.
ചങ്ങരംകുളം: ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂളിന്റെ വാർഷികാഘോഷം സാഹിത്യകാരിയും അധ്യാപികയുമായ വിജയവാസുദേവൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ കമ്മറ്റി പ്രസിഡന്റ് ജനാർദ്ധനൻ പട്ടേരി അധ്യക്ഷത വഹിച്ചു. ആലങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു മോഹൻ അനുഗ്രഹപ്രഭാഷണം നടത്തി.
എം. ജയപ്രകാശൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രധാനദ്ധ്യാപിക ടി. പി. സുമ റിപ്പോർട്ട് അവതരിപ്പിച്ചു. കെ. ഗോപാലകൃഷ്ണൻ നായർ, ഡോ. കെ. വി. കൃഷ്ണൻ, പി. കൃഷ്ണൻകുട്ടി, എസ്. ചിത്ര, ഷൺമുഖൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
സ്കൂൾ കമ്മറ്റി സെക്രട്ടറി കണ്ണൻ പന്താവൂർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൗമ്യ കെ. എസ് നന്ദിയും പറഞ്ഞു.



