ചാവക്കാട് സബ്ബ്ജയിലിൽ നിന്ന് രക്ഷപ്പെട്ട റിമാൻഡ് പ്രതി ഗുരുവായൂരിൽ നിന്ന് പിടിയിലായി


 ചാവക്കാട് സബ്ബ്ജയിലിൽ നിന്ന് രക്ഷപ്പെട്ട റിമാൻഡ് പ്രതി ഗുരുവായൂരിൽ നിന്ന് പിടിയിലായി. 15കാരിയെ തട്ടി കൊണ്ടുപോയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി മലപ്പുറം നിലമ്പൂർ എടക്കര പാലേമാട് പുതിയത്ത് വീട്ടിൽ ശ്രീരാജാണ് തടവ് ചാടിയിരുന്നത്. ഊർജ്ജിത അന്വേഷണം നടക്കുന്നതിനിടയിൽ ഗുരുവായൂർ പോലീസ് സ്റ്റേഷന് സമീപത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

Post a Comment

Previous Post Next Post