യുവനടിയുടെ പീഡന പരാതിയില്‍ സംവിധായകൻ രഞ്ജിത്ത് അറസ്റ്റില്‍; നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി


 യുവനടിയുടെ പീഡന പരാതിയില്‍ സംവിധായകൻ രഞ്ജിത്ത് അറസ്റ്റില്‍; നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്ത് അറസ്റ്റില്‍. യുവനടിയുടെ പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ്.എറണാകുളം സെൻട്രല്‍ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ് പിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. രഞ്ജിത്ത് നിലവില്‍ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടൻ തന്നെ കൈമാറും.രഞ്ജിത്ത് ഇപ്പോള്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്ന നടിയാണ് പുതിയ പരാതിക്കാരി. നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമ ലൊക്കേഷനില്‍ വെച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഡിജിപിക്കും മുൻ എസ്‌ഐടിക്കുമാണ് നടി പരാതി നല്‍കിയത്. നടിയുടെ മൊഴി രണ്ടു ദിവസം മുൻപാണ് വനിതാ പൊലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയത്. തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക് പൊലീസ് കടന്നത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. പരാതി സിറ്റി കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. നടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Post a Comment

Previous Post Next Post