തൃത്താലയിൽ യുദ്ധവിരുദ്ധ റാലിയും സമാധാന സംഗമവും ശനിയാഴ്ച നടക്കും.


 ഗൾഫ് മേഖലയെ വീണ്ടും സംഘർഷഭരിതമാക്കുന്നഇസ്രായേൽ–അമേരിക്ക സഖ്യം ഇറാനെതിരേ നടത്തുന്നയുദ്ധനീക്കങ്ങൾക്കെതിരെ ലോകമെമ്പാടും പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, സാമ്രാജ്യത്വ ശക്തികളുടെ സമാധാനവിരുദ്ധ നടപടികൾക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 7ന് വൈകിട്ട് 7 മണിക്ക് തൃത്താലയിൽ യുദ്ധവിരുദ്ധ റാലിയും സമാധാന സംഗമവും സംഘടിപ്പിക്കും.

കുമ്പിടി റോഡ് സെന്ററിൽ നിന്ന് ആരംഭിക്കുന്ന റാലി തൃത്താല സെന്ററിൽ സമാപിക്കും. 

തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ മന്ത്രി എം.ബി. രാജേഷ്, എം.ആർ. മുരളി എന്നിവർ പങ്കെടുക്കും.

Post a Comment

Previous Post Next Post