പഴഞ്ഞിയിൽ അടക്ക മാർക്കറ്റ് സ്തംഭിക്കില്ലെന്ന് കെ ജയശങ്കർ.


 പഴഞ്ഞിയിൽ അടക്ക മാർക്കറ്റ് സ്തംഭിക്കില്ലെന്ന് കെ ജയശങ്കർ.

അടക്ക കർഷകരുടെ വേദന ഉൾക്കൊണ്ട്‌ കൊണ്ട് കൃത്യമായ ഇടപെടൽ നടത്തി ധീരമായ നടപടിയാണ് കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജയശങ്കർ കൈ കൊണ്ടത്.ഏപ്രിൽ ഒന്ന് മുതൽ പഴഞ്ഞിയിലെ നിലവിലെ അടക്ക മാർക്കറ്റ് പ്രവർത്തിക്കുന്നതല്ല എന്ന് കാണിച്ച് മാർക്കറ്റ് ഉടമ പഴഞ്ഞി ചേറു എന്നവർ പഞ്ചായത്തിൽ അപേക്ഷ നൽകുകയും, മാർക്കറ്റിൽ നോട്ടീസ് പതിക്കുകയും ചെയ്തിരുന്നു.80 വയസുള്ള തനിക്കു മാർക്കറ്റ് നടത്തി കൊണ്ടുപോകാൻ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന് ചൂണ്ടികാണിച്ചു കൊണ്ടാണ് മാർക്കറ്റ് നിർത്താൻ തയ്യാറായത്.അപേക്ഷ ലഭിച്ച ഉടനെ മാർക്കറ്റിന്റെ പ്രവർത്തനം ഏറ്റെടുക്കാൻ പഞ്ചായത്ത് തായ്യാറാണെന്ന് പ്രസിഡന്റ്‌ കെ ജയശങ്കർ അദ്ദേഹത്തെ അറിയിച്ചിരുന്നു.എന്നാൽ നിലവിലെ സാഹചര്യം ഒന്നിനും അനുവദിക്കുന്നില്ല എന്ന് കാണിച്ച് കൊണ്ടാണ് മാർക്കറ്റ് ഉടമ പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറായത്.ഇതിനെ തുടർന്നാണ് നിലവിലെ മാർക്കറ്റിലെ കച്ചവടക്കാരുടെ നേതൃത്വത്തിൽ മാർക്കറ്റ് നടത്തികൊണ്ടുപോകാമോ എന്ന ആലോചനക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ തുടക്കം കുറിച്ചത്.ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ മാർക്കറ്റിൽ കച്ചവടം നടത്തിയിരുന്ന പഴഞ്ഞി ചീരൻ വീട്ടിൽ ശാമു, അദ്ദേഹത്തിന്റെ മകൻ എൽദോ ചീരൻ എന്നിവർ മുന്നോട്ട് വരുന്നത്.ഇന്ന് പഞ്ചായത്തിലെത്തിയ ഇവർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജയശങ്കർ, സെക്രട്ടറി പി ശ്രീജിത്ത്‌ എന്നിവരുമായും മറ്റ് ജനപ്രതിനിധികളുമായും നടത്തിയാ ചർച്ചയെ തുടർന്നാണ് മാർക്കറ്റ് നടത്താൻ തീരുമാനം ആയത്.പഴഞ്ഞിയുടെ പേര് നില നിർത്താനും, മാർക്കറ്റിലെ തൊഴിലാളികളുടെ ജോലി ഉറപ്പ് വരുത്താനും , അടക്ക കർഷകരുടെ ആശങ്ക മാറ്റാനും തുടങ്ങാൻ പോകുന്ന മാർക്കറ്റിന് എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കാൻ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഇടപെടൽ ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജയശങ്കർ വ്യക്തമാക്കി.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മിനി ഐപ്പ്,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം റസാക്ക്,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ സദാനന്ദൻ, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ എൻ കെ ചന്ദ്രാവതിസ്വീറ്റി ഷാജു, ജിൻസി സജു, മോനിഷ രജീഷ്, അഞ്ചു സുധീഷ്, ടി എസ് മണികണ്ഠൻ, കെ എച്ച് സിദിഖ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.കേരളത്തിൽ വെച്ചേറ്റവും പ്രസിദ്ധമായ അടക്ക മാർക്കറ്റ് ആണ് പഴഞ്ഞി അടക്ക മാർക്കറ്റ്.

Post a Comment

Previous Post Next Post