കുന്നംകുളത്ത് കെ.പി.സി.സി ജനറൽ സെക്രട്ടറി പി ടി അജയ് മോഹൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും.
മുൻ ഗുരുവായൂർ ദേവസ്വം ചെയർമാനും, എംഎൽഎയുമായിരുന്ന പി.ടി മോഹനകൃഷ്ണൻ്റെ മകനാണ് - മാറഞ്ചേരി എരമംഗലത്താണ് താമസം. കുന്നംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥം സംബന്ധിച്ച് നിരവധി പേരുകൾ ഉയരുകയും ചർച്ചകൾ ഉണ്ടാവുകയും ചെയ്തതിനൊടുവിലാണ് ഇന്നലെ രാത്രി പി.ടി അജയ്മോഹന്റെ പേര് കോൺഗ്രസ് നേതൃത്വം അംഗീകരിച്ച് തീർപ്പാക്കിയത്.



