തവന്നൂർ നിയോജക മണ്ഡലം ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ.കെ.ടി ജലീൽ ബുധനാഴ്‌ച മണ്ഡലത്തിലെ വിവിധ മേഖലകളിൽ പരിപാടികളിൽ പങ്കെടുത്തു.
രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ എടപ്പാൾ പ്രദേശത്ത് ഗൃഹ സന്ദർശനം നടത്തി. തുടർന്ന് ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് 6 വരെ വട്ടംകുളം മേഖലയിൽ ഗൃഹ സന്ദർശനത്തിൽ പങ്കെടുക്കും.
വൈകിട്ട് 7 മണിക്ക് ആലിങ്ങൽ മുതൽ പൂഴിക്കുന്ന് വരെ സംഘടിപ്പിക്കുന്ന യുദ്ധവിരുദ്ധ റാലിയിലും അദ്ദേഹം പങ്കെടുക്കും.



