ചങ്ങരംകുളം:അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് എട്ടിന് കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണവും സിനിമാ പ്രദർശനവും സംഘടിപ്പിക്കുന്നു.
വൈകുന്നേരം 5 ന് ചങ്ങരംകുളം കാണി സിനിമാ ഹാളിലാണ് പരിപാടി നടക്കുക.
സിനിമയിലെ സ്ത്രീ എന്ന വിഷയത്തിൽ പ്രശസ്ത പ്രഭാഷകയായ ടി. വി. സുബൈദ പ്രഭാഷണം നടത്തും.
തുടർന്ന് ആണും പെണ്ണും എന്ന സിനിമ പ്രദർശിപ്പിക്കും.
വനിതാദിനത്തിന്റെ സന്ദേശം സമൂഹത്തിലേക്ക് ശക്തമായി എത്തിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സിനിമാസ്വാദകരും പൊതുജനങ്ങളും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.



