ചാലിശേരി കവുക്കോട് ശ്രീ കുളത്താണി വിഷ്ണു ശാസ്ത ക്ഷേത്രത്തിലെ പൂരമഹോൽസവം ആഘോഷിച്ചു.
രാവിലെ നാലിന് നടതുറന്നു വിശേഷാൽ പൂജകൾക്ക് മേൽശാന്തി മംഗലത്ത് നാരായണൻ നമ്പൂതിരി കാർമ്മികത്വo വഹിച്ചു.
എട്ടിന് പട്ടി് ശ്ശേരി കൃഷ്ണകൃപ സംഘത്തിൻ്റെ തിരുവാതിര കളി തുടർന്ന് നടക്കൽ പറവെപ്പും ഉണ്ടായി
ഉച്ചക്ക് 3 ന് ദേവസ്വം പൂരം എഴുന്നെള്ളിപ്പിൽ ഗജവീരൻ വടക്കുന്നാഥൻ ശിവൻ തിടമ്പേറ്റി
കവുകോട് മണി , തിച്ചൂർ സുധി , വരവൂർ അപ്പു, ആലംകോട് വേണു, കടവല്ലൂർ മോഹനൻ മാരാർഎന്നിവരുടെ പ്രമാണത്തിൽ പഞ്ചവാദ്യവും , മേളത്തിൽ ആലിക്കര ഉണ്ണികൃഷ്ണനും നേതൃത്വം നൽകി
തുടർന്ന് വർണ കാഴ്ചകൾ ഒരുക്കി ബാൻ്റ് സെൻ്റ് , ശിങ്കാരിമേളം , പഞ്ചാരിമേളം, തിറ , തെയ്യം , കരിങ്കാളി , തുടങ്ങി പതിമൂന്നോളം ദേശ പൂരങ്ങൾ ക്ഷേത്രത്തിലെത്തി
രാത്രിയിൽ ദീപരാധന, ചുറ്റുവിളക്ക് തുടർന്ന് ആലിക്കര ഗൗരിദാസിൻ്റെ തായമ്പക ,
കൊമ്പ് പറ്റ് ,കുഴൽപറ്റ് , കേളി എന്നിവ നടന്നു
രാത്രി കമ്പനിപ്പടി പൂരാഘോഷ കമ്മിറ്റിയുടെ ഗാനമേളയും ഉണ്ടായി
വ്യാഴാഴ്ച പുലർച്ചെ 3 മണിക്ക് താലത്തോടുകൂടി ദേവസ്വം പൂരം എഴുന്നെള്ളിപ്പും നടന്നു.
പൂരാഘോഷത്തിന് കുളത്താണി ദേവസ്വം പ്രസിഡൻ്റ് കെ ശങ്കരൻനായർ , സെക്രട്ടറി കെ രവീന്ദ്രൻ , ട്രഷറർ ഗോവിന്ദൻ നായർ എന്നിവരടങ്ങുന്ന ദേവസ്വം കമ്മിറ്റി നേതൃത്വം നൽകി.



