തിരൂരിൽ തിരിച്ചറിയാത്ത വ്യക്തി ചികിത്സയ്ക്കിടെ മരിച്ചു
തിരൂർ: നെഞ്ച് വേദനയെ തുടർന്ന് തിരൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 47 വയസ്സുകാരനായ കൃഷ്ണൻ എന്നയാൾ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ച (26/03/2026) മരണപ്പെട്ടു.
ഇയാളെ അറിയാവുന്ന ബന്ധുക്കളും സുഹൃത്തുക്കളും തിരൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
ഫോൺ നമ്പറുകൾ: 0494 2440221, 9497980683.



