പന്താവൂരിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് ബുധനാഴ്ച


 ചങ്ങരംകുളം: മാണൂർ മലബാർ ഡെന്റൽ കോളേജ് ആന്റ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ പന്താവൂർ പന്താംകുന്ന് മദ്രസയിൽ മാർച്ച് 25 ന് ബുധനാഴ്ച സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 

രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കുന്ന ക്യാമ്പിൽ ദന്തരോഗവുമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പരിശോധനയ്ക്ക് പങ്കെടുക്കാം.

ക്യാമ്പിൽ പരിചയസമ്പന്നരായ നിരവധി ദന്തഡോക്ടർമാരുടെ സേവനം ലഭ്യമാകും. തുടർ ചികിത്സ ആവശ്യമുള്ളവർക്ക് മലബാർ ഡെന്റൽ കോളേജിൽ 20 ശതമാനം ഇളവും ലഭ്യമാക്കുന്നതാണ്.

ബുക്കിംഗിനായി 8089189583, 9946771086 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. നേരിട്ട് ക്യാമ്പിൽ എത്തിയും പരിശോധന നടത്താവുന്നതാണ്.

Post a Comment

Previous Post Next Post