മുംബൈ: ടി20 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. അടിമുടി ആവേശം നിറഞ്ഞു നിന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ 7 റൺസിന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്. 254 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് നേടാൻ സാധിച്ചുള്ളൂ. മാർച്ച് 8ന് നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും.



