*യുദ്ധത്തിനെതിരെ ലോക സമാധാനത്തിനായി മുൻ എംഎൽഎ വി.ടി.ബൽറാമിന്റെ നേതൃത്വത്തിൽ പ്രഭാതനടത്തം :-*
ഇറാൻ - ഇസ്രായേൽ - അമേരിക്ക സംഘർഷ പശ്ചാത്തലത്തിൽ യുദ്ധത്തിനെതിരെ ലോകസമാധാനത്തിനായി നമുക്ക് ഒരുമിച്ച് ശബ്ദമുയർത്താം എന്ന സന്ദേശവുമായി മുൻ എംഎൽഎ വി ടി ബൽറാം നേതൃത്വത്തിലുള്ള പ്രഭാത നടത്തം സംഘടിപ്പിച്ചു സൗത്ത് തൃത്താലയിൽ നിന്ന് ആരംഭിച്ച് കൂറ്റനാട് സെന്റിൽ സമാപിച്ചു.
യുദ്ധം വിനാശമാണ് മരണമാണ്. മതം, ജാതി, രാജ്യം, ഭാഷ എന്നീ വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യരാശിയുടെ ഐക്യം ഞങ്ങൾ അംഗീകരിക്കുന്നു. സംഭാഷണവും നയതന്ത്രവും സഹ ജീവിതവും മാത്രമാണ് ശാശ്വത പരിഹാരമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട് സമാധാനത്തിനും നീതിക്കും മാനവികതക്കും വേണ്ടി ഞങ്ങൾ പ്രതിജ്ഞാബദ്ധരാകുന്നു എന്ന പ്രതിജ്ഞ ചൊല്ലി.
സി. വി. ബാലചന്ദ്രൻ, പി. ഇ. എ. സലാം, ഡോ താഹിറ കല്ലുമുറിക്കൽ, ജില്ലാ പഞ്ചായത്തംഗം ടി. കെ. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ഹുസൈൻ പുളിയഞാലിൽ, യു. ടി. താഹിർ, പഞ്ചായത്ത് പ്രഡിഡന്റുമാർ ജയന്തി വിജയകുമാർ തൃത്താല, കെ. ശശി രേഖ പട്ടിത്തറ, റംല വീരാൻകുട്ടി ചാലിശ്ശേരി, പി. വി. മുഹമ്മദ്‌അലി, കെ. വിനോദ്, മുസ്തഫ തങ്ങൾ എന്നിവർ സംബന്ധിച്ചു.



