ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ ബജറ്റ് അവതരണം നടന്നു :
ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ 2026-27 സാമ്പത്തിക വർഷത്തെ വാർഷിക ബജറ്റ് അവതരണം നടന്നു.31,55,05,420 രൂപ വരവും,30,52,81'874 രൂപ ചിലവും 1,02,23,546 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ.സുരേഷ് ബാബു അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി,വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിജിസാബു,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സവിത അജി,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനിവിനു,പഞ്ചായത്ത് അംഗം എ.വിജയൻ, പഞ്ചായത്ത് സെക്രട്ടറി എം.എം.ജമീല എന്നിവർ സംസാരിച്ചു.



