അന്താരാഷ്ട്ര വനിതാ ദിനം പ്രഭാഷണവും സിനിമാ പ്രദർശനവും.

 ചങ്ങരംകുളം: കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് പ്രഭാഷണവും സിനിമാ പ്രദർശനവും സംഘടിപ്പിച്ചു. ‘സിനിമയിലെ സ്ത്രീ‘ എന്ന വിഷയത്തിൽ ടി. വി സുബൈദ പ്രഭാഷണം നടത്തി. കെ. പി. തുളസി അദ്ധ്യക്ഷത വഹിച്ചു. ഇ. വനജാക്ഷി, സി. എം. ബാലാമണി എന്നിവരും സംസാരിച്ചു. 

അംബിക എൻ. പി, സതീശൻ ടി. എൻ എന്നിവർ ഗാനാലാപനം നടത്തി. പി. ബി. ഷീല സ്വാഗതവും പി. ടി. ശ്രീജ നന്ദിയും പറഞ്ഞു. തുടന്ന് ആണും പെണ്ണുംഎന്ന സിനിമയുടെ പ്രദർശനവും നടന്നു.

Post a Comment

Previous Post Next Post