കുടിവെള്ള ടാങ്ക് വിതരണം ചെയ്തു

 

നാഗലശ്ശേരി ഗ്രാമപഞ്ചായത്തിൽ അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊണ്ണൂറ് പേർക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു. 

വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.ടി.വി നിഷ നിർവ്വഹിച്ചു. 

വൈസ് പ്രസിഡന്റ് കെ.ടി മോഹൻദാസ് അദ്ധ്യക്ഷനായി.   

2025-26 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി 3,87,000 രൂപ വകയിരുത്തിയാണ് പദ്ധതി നിർവ്വഹണം നടത്തിയത്.  

ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ 

ടി.ഹസീന, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ മോഹനൻ വെളിയംതടം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി സുലൈഖ, അസി. സെക്രട്ടറി ടി.ആർ ഷാജ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post