പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം ; ആവേശവും ആത്മവിശ്വാസവും വാനോളം ഉയർത്തി: വി ഉണ്ണികൃഷ്ണൻ മാസ്റ്റർ.
തൃത്താല : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് കൺവൻഷൻ നേതാക്കളിലും പ്രവർത്തകരിലും ഒരുപോലെ ആവേശവും ആത്മവിശ്വാസവും പകർന്നെന്ന് തൃത്താല മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി വി. ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ. തൃത്താല ഉൾപ്പടെ പാലക്കാട് ജില്ലയിലെ
എല്ലാ മണ്ഡലങ്ങളിലും പ്രധാനമന്ത്രിയുടെ വാക്കുകൾ എൻ.ഡി എ ക്ക് മേൽകൈ നൽകും. ഇടത് വലത് മുന്നണികളുടെ അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ദുർഭരണത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ ഇക്കുറി ബി ജെ പി ക്കൊപ്പം അണിചേരുമെന്നും വി ഉണ്ണികൃഷ്ണൻ മാസ്റ്റർ പറഞ്ഞു.
വികസന മുരടിപ്പിൽ വലയുന്ന തൃത്താലയ്ക്ക് ആവശ്യം ഒരു ഡബിൾ എൻജിൻ എം.എൽ.എ യാണ്. ജൽ ജീവൻ ഉൾപ്പെടെയുള്ള ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതികൾ പോലും രാഷ്ട്രീയ മുതലെടുപ്പിനായി ഇടത് വലത് മുന്നണികൾ സാധാരകാർക്ക് നിഷേധിക്കുകയാണ്. ഇതിന് മാറ്റം വരുത്താൻ എൻഡിഎ സ്ഥാനാർത്ഥികളുടെ വിജയം അനിവാര്യമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞതായി വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ വ്യക്തമാക്കി.



