തിരൂർ: തിരുന്നാവാഴ തിരുത്തി ശ്രീ മങ്കുഴിക്കാവ് ഭഗവതി ക്ഷേത്രത്തിൽ പതിമൂന്നാം തീയതി നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് വിവിധ വരവ് കമ്മിറ്റികളുടെയും ഉത്സവ ഭാരവാഹികളുടെയും യോഗം തിരൂർ പോലീസ് സ്റ്റേഷനിൽ ചേർന്നു.
ഉത്സവം സമാധാനപരമായി നടത്തുന്നതിനായി ഉത്സവ കമ്മിറ്റിയും വരവ് കമ്മിറ്റികളും പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് യോഗത്തിൽ നിർദേശിച്ചു. അതി ഘോര ശബ്ദത്തോടുകൂടിയ നാസിക് ഡോൾ, ഡിജെ തുടങ്ങിയവ ഒഴിവാക്കുന്നതിനും അപകടം ഉണ്ടാക്കുന്ന രീതിയിലുള്ള കരിമരുന്ന് പ്രയോഗം നടത്താതിരിക്കാനും യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ തിരൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻചാർജ് എസ്.ഐ വൈശാഖ് കാര്യങ്ങൾ വിശദീകരിച്ചു.
സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് സ്വാഗതം പറഞ്ഞു. എസ്.ഐ ബാബുജി അധ്യക്ഷത വഹിച്ചു.
ഉത്സവ കമ്മിറ്റി അംഗങ്ങളായ പ്രജീഷ്, വിജയൻ, വരവ് കമ്മിറ്റി അംഗങ്ങളായ സുനിൽ, രവി എന്നിവർ സംസാരിച്ചു.



