പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ നേതൃത്വത്തിൽ 2011 മുതൽ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന വേനൽ ചൂടിൽ ദാഹജലത്തിനായി അലയുന്ന പറവകൾക്കു വേണ്ടി ഒരല്പം വെള്ളം നൽകാനുള്ള സ്നേഹ തണ്ണീർ കുടം പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലാ വിജിലൻസ് ഓഫീസിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പോലീസ് ഇൻസ്പെക്ടർ ഫർഷാദ് ടി പി നിർവ്വഹിച്ചു. പോലീസ് ഇൻസ്പെക്ടർ ജയേഷ് ബാലൻ മുഖ്യാതിഥിയായി. വിജിലൻസ് ഓഫീസ് റൈറ്റർ സുധീഷ് അദ്ധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ് N പദ്ധതി വിശദീകരണം നടത്തി.സ്നേഹ തണ്ണീർ കുടം 2026 ബ്രോഷർ കൈമാറി. സബ് ഇൻസ്പെക്ടർമാരായ ആന്റണി ജിമ്പിൾ, ജയകുമാർ ഇ കെ , രാജീവ് കെ, സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ് , സൈജു സോമൻ തുടങ്ങിയവർ പങ്കെടുത്തു
തൃശൂർ വിജിലൻസ് ഓഫീസിൽ സ്നേഹ തണ്ണീർ കുടം സ്ഥാപിച്ചു.
byWELL NEWS
•
0



