തിരൂർ പോലീസ് സ്റ്റേഷൻ SHOയ്ക്ക് യാത്രയയപ്പ് നൽകി.


 തിരൂർ പോലീസ് സ്റ്റേഷനിൽ നിന്നും ഷൊർണ്ണൂർ സ്റ്റേഷനിലേക്ക് സ്ഥലംമാറി പോകുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. വിഷ്ണുവിന് സ്റ്റേഷനിൽ വെച്ച് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി

തിരൂർ ഡി വൈ എസ് പി എ.എം. സിദ്ധീഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു ഉപഹാരം നൽകി.

സബ് ഇൻസ്പെക്ടർ വൈശാഖ് അധ്യക്ഷനായി.

യോഗത്തിൽ എസ്.ഐ. ക്ലീറ്റസ്, പോലീസ് ഉദ്യോഗസ്ഥരായ അരുൺ, ബിജോ വർഗീസ്, മുഹമ്മദ് ഷംസാദ് എന്നിവർ ആശംസകൾ നേർന്നു. 


സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് സ്വാഗതവും ,

സ്റ്റേഷൻ റൈറ്റർ വിജേഷ് നന്ദിയും പറഞ്ഞു. 

തിരൂർ സ്റ്റേഷനിൽ ചുരുങ്ങിയ കാലയളവിൽ സേവനം അനുഷ്ഠിച്ച ആർ. വിഷ്ണു, തദ്ദേശ വകുപ്പ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തീരദേശ മേഖലയിലെ നിയമസുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കൂടാതെ ബി.പി അങ്ങാടി നേർച്ച, കുംഭമേള, വൈരംങ്കോട് ഉത്സവം തുടങ്ങിയ പ്രധാന ആഘോഷങ്ങൾ യാതൊരു അനിഷ്ടസംഭവങ്ങളും ഇല്ലാതെ ഭംഗിയായി നടത്തുന്നതിൽ സഹപ്രവർത്തകരുടെ സഹകരണം വലിയ പിന്തുണയായിരുന്നുവെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ചടങ്ങിനൊടുവിൽ സ്റ്റേഷനിൽ ഇഫ്താർ വിരുന്നും ഉണ്ടായി.

Post a Comment

Previous Post Next Post