പെരുമ്പിലാവ് കൊരട്ടിക്കരയിൽ നാലു വയസ്സുകാരന് പാമ്പ് കടിയേറ്റു.കൊരട്ടിക്കര ഒറ്റപ്പിലാവ് റോഡിൽ താമസിക്കുന്ന ദേവതിയാൽ പറമ്പിൽ സജിലിന്റെ മകൻ നാലു വയസ്സുകാരൻ അർഹനാണ് പാമ്പുകടിയേറ്റത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വീടിനകത്ത് വച്ചാണ് പാമ്പുകടിയേറ്റത്.
ഉടൻതന്നെ കുട്ടിയെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിലേക്ക് മാറ്റി. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പാമ്പ് സംരക്ഷകൻ രാജൻ പെരുമ്പിലാവ് സ്ഥലത്ത് എത്തി നടത്തിയ തിരച്ചിൽ വീട്ടിലെ മുറിയിൽ നിന്നും നീർക്കോലി പാമ്പിനെ കണ്ടെത്തി. കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.



