മാർ റാഫേൽ തട്ടിലിന് ശ്രേഷ്ഠ കാതോലിക്കാ ബാവ സപ്തതിയാശംസകൾ നേർന്നു


 കൊച്ചി : സപ്തതി ആഘോഷിക്കുന്ന സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവ പ്രാർഥനാശംസകൾ നേർന്നു. സഭ നേരിട്ട പ്രതിസന്ധിഘട്ടങ്ങളിൽ അദ്ദേഹം നൽകിയ കരുതലും പിന്തുണയും വിലമതിക്കാനാവാത്തതാണ്. പ്രതിസന്ധികളിൽ പതറാതെ പ്രാർഥനാപൂർവം പ്രശ്നങ്ങളെ സമചിത്തതയോടെ സമീപിക്കുകയും എന്നും സമന്വയത്തിൻ്റെ പാത സ്വീകരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ നേതൃശൈലി മാതൃകയാണെന്നും ബാവ കൂട്ടിച്ചേർത്തു

Post a Comment

Previous Post Next Post