പാഠപുസ്തക ശില്പശാല സംഘടിപ്പിച്ചു


 തൃത്താല: സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ തൃത്താല റേഞ്ച് കമ്മിറ്റി, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന്റെ പരിഷ്കരിച്ച പാഠപുസ്തകങ്ങളെ ആസ്പദമാക്കി ശില്പശാല സംഘടിപ്പിച്ചു.


 ബുധനാഴ്ച രാവിലെ നടന്ന പരിപാടിക്ക് സുന്നി വിദ്യാഭ്യാസ ബോർഡ് ട്യൂട്ടറും എസ്‌.ജെ.എം തൃത്താല റേഞ്ച് സെക്രട്ടറിയുമായ സുബൈർ ബാഖവി കൂറ്റനാട് നേതൃത്വം നൽകി.


റേഞ്ച് പ്രസിഡന്റ് അബ്ദുറസാഖ് സഅദി അധ്യക്ഷത വഹിച്ചു.


ആശയാവതരണ രീതി, കാലോചിതമായ പാഠ്യശൈലി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള പഠനരീതികൾ എന്നിവയെക്കുറിച്ച് വിശദമായ അവതരണങ്ങളും ചര്‍ച്ചകളും നടന്നു.


റേഞ്ച് ട്രഷറർ സിദ്ദീഖ് മുസ്‌ലിയാർ സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post