സിജി ഏകദിന ഓറിയൻ്റേഷൻ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു


 തൃത്താല: സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) പാലക്കാട് ജില്ലാ ചാപ്റ്റർ നടത്തിയ തൃത്താല റീജണൽ ഓറിയന്റേഷൻ വർക്ക് ഷോപ്പ് സി-ഇൻഡക്ഷൻപടിഞ്ഞാറങ്ങാടി അൻസാർ സ്കൂളിൽ നടന്നു.



സിജി ജില്ലാ ജനറൽ സെക്രട്ടറി കെ. മുനീർ, ജില്ലാ കരിയർ ഹെഡ് ജംഷീർ പി, സെന്റർ ഫോർ എജുക്കേഷൻ എക്സലൻസ് ഹെഡ് സലീം നാലകത്ത് എന്നിവർ വിവിധ സെഷനുകളിലായി ക്ലാസുകളെടുത്തു. 


സിജി പാലക്കാട് ജില്ലാ എച്ച്.ആർ ഹെഡ് സി. ജുനൈസ്, ഷമീറ, നുസൈബ എം.കെ തുടങ്ങിയവർ നേതൃത്വം നൽകി.


സിജി തൃത്താല റീജൺ ഭാരവാഹികളായി ഷമീറ (പ്രസിഡൻ്റ്), നുസൈബ എം.കെ (സെക്രട്ടറി), ജസീർ പറക്കുളം (ട്രഷറർ), മുന സി.വി, ഫസീല പി (വൈസ്. പ്രസി), സഈദ എം.എ, റഹീഷ സി.എം (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post