നൂറ്റാണ്ടുകളുടെ പൈതൃകം നഷ്ടമായി പെരിങ്ങോട് കരിങ്കൽ അത്താണി പിഴുതുമാറ്റിയതിൽ പ്രതിഷേധം ശക്തം


 കൂറ്റനാട്: പെരിങ്ങോട് താഴത്തെ സെന്ററിൽ ചാലിശ്ശേരി റോഡരികിൽ നൂറ്റാണ്ടുകളായി നിലകൊണ്ടിരുന്ന കരിങ്കൽ നിർമ്മിത അത്താണി പിഴുതുമാറ്റിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഗ്രാമത്തിന്റെ ചരിത്രവും പൈതൃകവും സാക്ഷ്യപ്പെടുത്തുന്ന ഈ നിർമ്മിതി റോഡ് വികസനത്തിന്റെ പേരിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.



നൂറ് വർഷത്തിലേറെ പഴക്കമുള്ള കരിങ്കൽ അത്താണി പൊതുജനങ്ങൾക്ക് തടസ്സമില്ലാതെ വർഷങ്ങളായി നിലനിന്നിരുന്നുവെന്നാണ് പ്രദേശവാസികളുടെ വാദം. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് നാഗലശ്ശേരി പഞ്ചായത്ത് അധികൃതർക്കും പൊതുമരാമത്ത് വകുപ്പിനും മുൻകൂട്ടി വിവരം ഉണ്ടായിരുന്നില്ലെന്നാണ് ലഭ്യമായ വിവരം.

സംഭവത്തിൽ നാട്ടുകാരും കലാസാംസ്കാരിക പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. വാവന്നൂരിലെ കട്ടിൽ മാടം, കൂറ്റനാട് പ്രദേശത്തെ കോട്ട, വിവിധ പ്രദേശങ്ങളിലെ അത്താണികളും കരിങ്കൽ സ്തൂപങ്ങളും പോലെ പൈതൃക നിർമ്മിതികൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.



പിഴുതുമാറ്റിയ കരിങ്കൽ തൂണുകൾ പുനസ്ഥാപിക്കുന്നതിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് തൃത്താല പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Post a Comment

Previous Post Next Post