124 ലിറ്റര്‍ വിദേശമദ്യവുമായി സ്ത്രീ പിടിയില്‍. മവീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്.


 പാലക്കാട്: 124 ലിറ്റര്‍ വിദേശമദ്യവുമായി സ്ത്രീ പിടിയില്‍. മവീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. പാലക്കാട് കൊല്ലങ്കോടാണ് സംഭവം. 52 കാരിയായ ശശികലയാണ് പിടിയിലായത്. എക്‌സൈസ് സംഘം വീട്ടില്‍ നടത്തിയ തിരച്ചിലലാണ് രഹസ്യ അറ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തുകയായിരുന്നു.അനധികൃതമായി വില്‍പ്പന നടത്താനായി സൂക്ഷിച്ചതായിരുന്നു 124 ലിറ്റര്‍ മദ്യം. കൊല്ലങ്കോട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ തന്‍സില്‍ താഹയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.എക്സൈസ് ഗ്രേഡ് ഇന്‍സ്പെക്ടര്‍ സിബി സിറില്‍, അസിസ്റ്റന്റ് ഗ്രേഡ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ പി ചെന്താമര, കെ വെള്ളകുട്ടി, പ്രേവന്റീവ് ഓഫീസര്‍ ഗ്രേഡ് എസ് നടേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ കെ അഭിലാഷ്, എച്ച് നൗഫല്‍, ജി വിജേഷ് കുമാര്‍, സി രാധാകൃഷ്ണന്‍, വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ കെ സി സംഗീത, പി വൈ സീനത്ത്, സി അഞ്ചു, വി ഷീജ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post