എരുമപ്പെട്ടിയിൽ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് യുവാവ് മരിച്ചു


 എരുമപ്പെട്ടിയിൽ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന വാഹനമിടിച്ച് യുവാവ് മരിച്ചു. എരുമപ്പെട്ടി അണ്ടേക്കാട് പീടികയിൽ അബ്ബാസിന്റെ മകൻ 31 വയസ്സുള്ള അബു താഹിറാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പ്രഭാതസവാരി നടത്തുകയായിരുന്ന അബു താഹിറിനെ എരുമപ്പെട്ടി സെൻ്റ് മേരീസ് ആശുപത്രിയ്ക്ക് സമീപത്തുവെച്ചാണ് വിവാഹ പാർട്ടിക്കാർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഇടിച്ചത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അബു താഹിർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

Post a Comment

Previous Post Next Post