കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിനെ തിമിര വിമുക്ത പഞ്ചായത്ത് ആക്കി മാറ്റാൻ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് കാഴ്ച 2026 മെയ് 17 ന് തുടക്കം കുറിക്കും


കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിനെ തിമിര വിമുക്ത പഞ്ചായത്ത് ആക്കി മാറ്റാൻ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് കാഴ്ച 2026 മെയ് 17 ന് തുടക്കം കുറിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ


കാഴ്ച ശക്തി കുറഞ്ഞവർക്ക് കാഴ്ച തിരികെ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കുന്നംകുളം സൈമൺസ് കണ്ണാശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര ചികിത്സാ ക്യാമ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം മെയ് 17 ന് ഞായറാഴ്ച കാലത്ത് 9 മണിക്ക് പഴഞ്ഞി ഗവൺമെന്റ് ഹൈസ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ നിർവഹിക്കുമെന്ന് വൈസ് പ്രസിഡന്റ് മിനി ഐപ്പ് അറിയിച്ചു.



 തുടർന്ന് അടുത്ത ദിവസം മുതൽ എല്ലാ വാർഡുകളിലും വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ക്യാമ്പ് സംഘടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി ക്യാമ്പിൽ പങ്കെടുക്കേണ്ടവർ അതാത് വാർഡ് മെമ്പർമാരെ ബന്ധപ്പെടണമെന്നും വൈസ് പ്രസിഡണ്ട് മിനി ടീച്ചർ,സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എം റസാക്ക്, എംപി രാജൻ,ഷൈലജ അരുൺ ദാസ് എന്നിവർ അറിയിച്ചു.



മികച്ച വൈദഗ്ദ്യം ഉള്ള ഡോക്ടർമാർ രോഗികളെ സൗജന്യമായി ക്യാമ്പിൽ പരിശോധിക്കുമെന്നും ഇവർ അറിയിച്ചു.



പഞ്ചായത്തിൽ 2000 ത്തോളം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്ന വിധത്തിൽ വാർഡുകളി നോട്ടീസ് നൽകി തിമിര വിമുക്ത പഞ്ചായത്താക്കി മാറ്റാൻ കൂട്ടായ ശ്രമമാണ് പഞ്ചായത്ത് ഭരണ സമിതി നടത്തുന്നതെന്നും ജനപ്രതിനിധികൾ സൂചിപ്പിച്ചു.

Post a Comment

Previous Post Next Post