പോർക്കുളം:കേരളപ്രകൃതിസംരക്ഷണ സംഘത്തിൻ്റെ നേതൃത്വത്തിൽ ജൂൺ 3 മുതൽ 10 വരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതി ദിന വാരാചരണം 2026 പദ്ധതിയുടെ ബ്രോഷർ പ്രകാശനം കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് നിർവ്വഹിച്ചു. കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന അഡ്മിനിസ്ട്രേറ്റർ പ്രദീപ് ചെറുവാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കേരള പ്രകൃതി സംരക്ഷണ സംഘം സ്റ്റേറ്റ് കോർഡിനേറ്റർ ഷാജി തോമസ് എൻ ബ്രോഷർ കൈമാറി.
പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ലാ കമ്മറ്റിയംഗങ്ങളായ തോംസൺ പി സി , റഫീക് കടവല്ലൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
2011 മുതൽ ഈ പദ്ധതി വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കാറുണ്ട്. ഈ വർഷത്തെ പരിസ്ഥിതി വാരാചരണം ജൂൺ 3 മുതൽ 10 വരെ സംസ്ഥാന വ്യാപകമായി 14 ജില്ലാ കമ്മറ്റികളുടേയും നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തപ്പെടും



