എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയം; മെയ് 21 വരെ അപേക്ഷിക്കാം


 തിരുവനന്തപുരം:എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നാളെ മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 21 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. സേ പരീക്ഷ ജൂണ്‍ ആദ്യ വാരം നടത്തി അവസാനവാരത്തില്‍ ഫലം പ്രഖ്യാപിക്കും. പരമാവധി മൂന്നു വിഷയങ്ങള്‍ക്ക് വരെയാണ് സേ പരീക്ഷക്ക് അവസരം.

പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമാക്കും. പത്താം ക്ലാസ് വിജയിച്ച വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനത്തെ മുഴുവന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കരിയര്‍ ഗൈഡന്‍സ് ഓറിയന്റേഷന്‍ പരിപാടി നടത്തും.


സംസ്ഥാനത്തൊട്ടാകെ 4.17 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 4,14,290 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്. ലക്ഷദ്വീപില്‍ 97.67 ശതമാനമാണ് വിജയശതമാനം. ഗള്‍ഫ് മേഖലയിലെ എല്ലാ കുട്ടികളും വിജയിച്ചു.

Post a Comment

Previous Post Next Post