തിരുവനന്തപുരം : വി മുരളീധരൻ ബിജെപി നിയമസഭാ കക്ഷി നേതാവ് ആകും. ബിജെപി സംസ്ഥാന നേതൃത്വത്തിൽ ഇത് സംബന്ധിച്ച് ധാരണയായി. കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ദേശീയ നേതൃത്വത്തിന്റേതാണ് നിർദ്ദേശം. കോർ കമ്മിറ്റിയിലും വി മുരളീധരനാണ് കൂടുതൽ പിന്തുണ. രാജീവ് ചന്ദ്രശേഖരൻ തന്നെ ആയിരിക്കും പാർലമെന്ററി പാർട്ടി നേതാവാകാൻ സാധ്യത എന്ന് വിവരമുണ്ടായിരുന്നു. എന്നാൽ, സംസ്ഥാന അധ്യക്ഷൻ ആയതിനാൽ രാജീവ് ചന്ദ്രശേഖറിനെ പരിഗണിച്ചില്ല. രണ്ടു പദവി ഒരാൾക്ക് കഴിയില്ലെന്ന വാദമാണ് ഉയർത്തിയത്. ശനിയാഴ്ച രാവിലെ 10 മണി മുതൽ സംസ്ഥാന ഭാരവാഹി യോഗവും മാരാർജി ഭവനിൽ നടക്കും.