കേരളത്തിൽ കാലവർഷം ഇത്തവണ നേരത്തെ എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. മെയ് 26-ഓടെ കേരളത്തിൽ കാലവർഷം എത്താനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പ്രവചനത്തിൽ നാല് ദിവസത്തെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ മെയ് 22-നും മെയ് 30-നും ഇടയിലുള്ള ഏത് ദിവസവും കാലവർഷം കേരളത്തിൽ എത്തിയേക്കാം. കഴിഞ്ഞ വർഷം മെയ് 24-നായിരുന്നു സംസ്ഥാനത്ത് കാലവർഷം എത്തിയത്.
അതേസമയം സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തമാകുകയാണ്.



