തിരൂർ: ആർ.എസ്.എസ് പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി 30 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തിരൂർ പോലീസ് പിടികൂടി.
1994-ൽ തിരൂർ ഗവൺമെന്റ് ആശുപത്രിക്ക് മുൻവശം നടന്ന ആക്രമണക്കേസിലെ പ്രതിയായ അന്നാര സ്വദേശി പറക്കാട്ട് വീട്ടിൽ ഷാഹുൽ ഹമീദ് ഹൈദരാബാദിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. ഇയാൾ നാട്ടിലെത്തിയിട്ടുണ്ടെന്ന സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് നടപടി.
തിരൂർ ഡിവൈഎസ്പി എ.എം. സിദ്ധീഖിന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ അനിൽ ടി. മേപ്പള്ളി, എസ്.ഐ വിശാഖ് കെ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ ജയൻ, എ.എസ്.ഐ റീന, സി.പി.ഒമാരായ ഉണ്ണിക്കുട്ടൻ, അനീഷ്, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു



