മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജി പരമേശ്വരൻ നായർ അന്തരിച്ചു



തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജി പരമേശ്വരൻ നായർ അന്തരിച്ചു. 94 വയസായിരുന്നു. തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 35 വർഷം കേരള കൗമുദിയിൽ പത്രപ്രവർത്തകനായിരുന്നു.'കേരള നിയമസഭ ചരിത്രവും ധർമവും' ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കെ സി സെബാസ്റ്റ്യൻ മെമ്മോറിയൽ അവാർഡ്, കെ.വിജയരാഘവൻ അവാർഡ്, കെ.ബാലകൃഷ്ണൻ അവാർഡ്, പി.സി. സുകുമാരൻനായർ അവാർഡ്, മികച്ച നിയമസഭ റിപ്പോർട്ടിംഗിനുള്ള ജി.കാർത്തികേയൻ സ്മാരക അവാർഡ്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ഏറ്റവും കൂടുതൽ കാലം നിയമസഭാ റിപ്പോർട്ടറായി സേവനമനുഷ്ഠിച്ച വ്യക്തിക്കുള്ള നിയമസഭയുടെ പ്രത്യേക അവാർഡും ലഭിച്ചിട്ടുണ്ട്. സംഗീതാധ്യാപികയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ സുഭദ്രാമ്മയാണ് ഭാര്യ. രാജേശ്വരി (ഹിന്ദുസ്ഥാൻ ലാറ്റക്സ്), സുജ (എൽ.ഐ.സി ഹൗസിംഗ് ഫിനാൻസ്) എന്നിവർ മക്കളാണ്.

Post a Comment

Previous Post Next Post