കലാവിരുന്നോടെ പെരുമണ്ണൂർ ചൈതന്യ വായനശാലയുടെ 36-ാം വാർഷികം ആഘോഷിച്ചു


 ചാലിശ്ശേരി : പെരുമണ്ണൂർ ഇ.പി.എൻ നമ്പീശൻ മാസ്റ്റർ സ്മാരക ചൈതന്യ വായനശാലയുടെ 36-ാം വാർഷികാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. 


വാർഷികാഘോഷ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. 

ഡോ. ഇ. എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി 

 ഗ്രാമ പഞ്ചായത്ത് മെമ്പർ ജയകുമാരി, വിനോദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇ. കെ. മണികണ്ഠൻ സ്വാഗതവും ട്രഷറർ പി. അനീഷ് നന്ദിയും പറഞ്ഞു.

തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും പങ്കാളിത്തത്തോടെ ഒപ്പന, സിനിമാറ്റിക് ഡാൻസ്, മാപ്പിളപ്പാട്ട്, സിനിമാഗാനം, ഭാരതനാട്യം, വീരനാട്യം തുടങ്ങിയ കലാപരിപാടികളും ഉണ്ടായി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു

Post a Comment

Previous Post Next Post