കോഴിക്കോട് ഓൺലൈൻ തട്ടിപ്പിലൂടെ മാളിക്കടവ് സ്വദേശിക്ക് നഷ്‌ടമായത് 92 ലക്ഷത്തിലധികം രൂപ.
ഓഹരി വിപണിയിലൂടെ അമിതലാഭം വാഗ്ദാനം ചെയ്താണ് കോഴിക്കോട് മാളിക്കടവ് സ്വദേശിയുടെ ലക്ഷങ്ങൾ ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയത്.
വാട്സാപ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് 61 കാരനെ കബളിപ്പിച്ചത്. മാർച്ച് പത്തിനും മെയ് നാലിനും ഇടയിലായി അമിതമായ ലാഭം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്നാണ് പരാതി.



