തീരദേശ മേഖലയിൽ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം ചേർന്നു.


 തിരൂർ:തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ   വിവിധ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം പറവണ്ണ, ആലിൻചുവട് നൂറുൽ ഇസ്‌ലാം മദ്രസയിൽ   ചേർന്നു.നിയമസഭ ഇലക്ഷൻ റിസൾട്ടുമായി ബന്ധപ്പെട്ട് പ്രദേശത്ത് രാഷ്ട്രീയ പാർട്ടികൾ തമ്മിൽ വാക്കേറ്റവും അടിപിടിയും നടന്നിരുന്നു. നിലവിൽ ആ പ്രദേശത്ത് പോലീസ് പിക്കറ്റ് പോസ്റ്റ്  സ്ഥാപിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ

കൊടിതോരണങ്ങളും മറ്റും ഒഴിവാക്കുവാൻ  വിവിധ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം  തീരുമാനിച്ചു. കൂടാതെ സോഷ്യൽ മീഡിയ വഴിയുള്ള വിദ്വേഷ പ്രചാരണങ്ങൾക്ക് ശക്തമായ നടപടികൾ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ  അനിൽ കുമാർ മേപ്പളളി കാര്യങ്ങൾ വിശദീകരിക്കുകയുണ്ടായി. സബ് ഇൻസ്പെക്ടർമാരായ , വിശാഖ്, നസീർ തിരൂർക്കാട് എന്നിവർ സംസാരിച്ചു.  


 യോഗത്തിൽ കെ അഷ്‌റഫ്,

കെസൈനുദ്ദീൻ,

സി.പി സിദ്ദീഖ്,

കെപി  മനാഫ്,

ബഷീർ ബടനാത്ത്,

മജീദ് ടി പി തുടങ്ങിയ പ്രദേശിക രാഷ്ട്രീയ നേതാക്കളും മറ്റും പങ്കെടുത്ത് സംസാരിച്ചു

Post a Comment

Previous Post Next Post