കടവല്ലൂർ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്ക് കുന്നംകുളം ഫയർ സ്റ്റേഷൻ്റെ കീഴിൽ അഗ്‌നി രക്ഷാ പരിശീലനം നൽകി.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധർമ്മൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.എം. സെലിം അദ്ധ്യക്ഷത വഹിച്ചു .
കുന്നംകുളം ഫയർ സ്റ്റേഷൻ ഒഫീസർമാരായ എം. ജി. ശ്രാം, ഷാദുരാജ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺമാരായ ബിന്ദു ടീച്ചർ, പ്രഭാത് മുല്ലപ്പള്ളി, വാർഡ് മെമ്പർമാർ, സി.ഡി.എസ്. ചെയർ പേഴ്സൺ എന്നിവരും പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി രേഖ കെ.നായർ സ്വാഗതവും വി.ഇ.ഒ ജീബ നന്ദിയും പറഞ്ഞു



