കുന്നംകുളം ആർത്താറ്റ് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകർക്കായി സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് ആരംഭിച്ചു


 കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ


കാർഷിക ആനുകൂല്യങ്ങൾ ലഭിക്കുന്നതിനയി അഗ്രി സ്റ്റാക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ ആർത്താറ്റ് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകർക്കായി സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് ആരംഭിച്ചു. ബുധനാഴ്ച്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ ആർത്താറ്റ് കൃഷി ഭവനിലാണ് ക്യാമ്പ്. പി.എം. കിസാൻ ആനുകൂല്യം മുൻപ് ലഭിച്ചിരുന്നവരും ഇപ്പോൾ ലഭിക്കാത്തവരുമായ കർഷകർ നിർബന്ധമായും അഗ്രി സ്റ്റാക്ക് രജിസ്ടേഷൻ ചെയ്യേണ്ടതാണ്. ആധാർ കാർഡ് ആധാറുമായി ലിങ്ക് ചെയ്‌ത മൊബൈൽ ഫോൺ, 2026-27 സാമ്പത്തിക വർഷത്തിലെ ഭൂ നികുതി രശീതി എന്നിവ രജിസ്ട്രേഷനായി കൊണ്ടു വരണമെന്നും അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post