ദുബായിൽ മുന്ന് പേർക്ക് അവയവദാനം ചെയ്തു ഗുരുവായൂർ സ്വദേശിനി ജെസ്സി യാത്രയായി. പരേതനായ വെള്ളറ ജോസ്മോന്റ് ഭാര്യ ജെസ്സി ദുബായിൽ മകൾക്കൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച തലകറങ്ങി വീണതിനെ തുടർന്ന് ദുബായിലെ ആസ്റ്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബ്രെയിൻ ഡെത്ത് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്. ദുബായ് ഹെൽത്ത് അതോറിറ്റിയുടെ നേതൃത്വത്തിൽ ലണ്ടൻ, ദുബായ് എന്നിവിടങ്ങളിലെ കിംങ്ങ്സ് കോളേജ് ഹോസ്‌പിറ്റലിൽ അവയവദാന നടപടികൾ പൂർത്തിയായി. മൂന്ന് പേർക്ക് പുതുജീവൻ നൽകിയാണ് ജെസ്സി യാത്രയായത്.63 വയസ്സായിരുന്നു. വ്യാഴാഴ്ച്ച നാട്ടിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് ശേഷം 4:30 ന് സംസ്കാര കാവീട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്തും. ബ്രിറ്റോ, ബ്രിറ്റി എന്നിവർ മക്കളാണ്