തിരുവനന്തപുരം- ഡൽഹി രാജധാനി എക്സ്പ്രസിൽ തീ പിടിത്തം


 ജയ്പുര്‍: തിരുവനന്തപുരം- ഡൽഹി രാജധാനി എക്സ്പ്രസിൽ തീ പിടിത്തം. രാജസ്ഥാന് സമീപം കോട്ടയില്‍ വെച്ചായിരുന്നു അപകടം. പുലര്‍ച്ചെ 5.15ടെയായിരുന്നു തീ പിടിത്തമുണ്ടായത്. ട്രെയിനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ഒഴിപ്പിച്ചു. ട്രെയിനിന്റെ എസി കോച്ചിന് തീ പിടിച്ച് തൊട്ടുപുറകിലത്തെ ബോഗിയിലേക്ക് തീ പടരുകയായിരുന്നു. അപകട കാരണം വ്യക്തമല്ല.വെള്ളിയാഴ്ചതിരുവാനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിനാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ എത്തേണ്ട ട്രെയിനാണ്. നിരവധി മലായാളി യാത്രക്കാര്‍ യാത്ര ചെയ്യുന്ന ട്രെയിനാണിത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. ട്രെയിനിന്റെ അവസാന രണ്ട് ബോഗികള്‍ക്കാണ് തീ പിടിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

Post a Comment

Previous Post Next Post