നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് ശ്രേഷ്ഠ ബാവ ആശംസകൾ നേർന്നു


 പുത്തൻകുരിശ് :കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി.ഡി. സതീശന് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രാർത്ഥനാശംസകൾ നേർന്നു. 

നാടിന്റെ ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, ജനങ്ങൾ അർപ്പിച്ച വിശ്വാസവും പ്രതീക്ഷകളും തികഞ്ഞ ഉത്തരവാദിത്വത്തോടും നീതിബോധത്തോടും കൂടി നിറവേറ്റാൻ പുതിയ ദൗത്യത്തിൽ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ബാവ ആശംസിച്ചു.


മതനിരപേക്ഷത, സാമൂഹിക നീതി, ജനക്ഷേമം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായി ജനഹൃദയങ്ങളെ ചേർത്തുപിടിക്കുന്ന, ദീർഘവീക്ഷണമുള്ള ഒരു നേതൃത്വം നൽകുവാൻ ദൈവം അദ്ദേഹത്തെ പ്രാപ്തനാക്കട്ടെ എന്ന് ബാവ പറഞ്ഞു.


ഭരണഘടനാ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട്, എല്ലാ വിഭാഗം ജനങ്ങളെയും സ്നേഹത്തോടും കരുതലോടും ഒപ്പം നിർത്തി കേരളത്തെ പുരോഗതിയുടെയും വികസനത്തിന്റെയും പുതിയ പാതകളിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ. നീതിയുടെയും നന്മയുടെയും ജനസേവനത്തിന്റെയും ഉദാത്തമായ മാതൃകയായി  വി.ഡി. സതീശന്റെ നേതൃത്വത്തിൽ കേരളം കൂടുതൽ ഉയരങ്ങളിലേക്ക് വളരട്ടെയെന്നും ബാവ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post